കോട്ടയം: മധ്യകേരളത്തില്‍ മഴ മാറിനില്ക്കുകയാണെങ്കിലും കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇനിയും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. ജില്ലയില്‍ നിലവില്‍ 129 ക്യാമ്പുകളിലായി പത്രണ്ടായിരത്തിലധികം ആളുകള്‍ അഭയം തേടിയിട്ടുണ്ട്.
രാത്രിയിലും ജില്ലയില്‍ മഴ തകര്‍ത്ത് പെയ്തു. രാവിലെയോടെ മഴ മാറി നിന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളായ അയ്മനം, തിരുവാര്‍പ്പ്, കുമരകം, താഴത്തങ്ങാടി, കുമ്മനം തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മലയോര മേഖലയിലേക്കുള്ള ഗതാഗതം ഇനിയും പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ പലതും റദ്ദാക്കിയിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്. വലിയ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. സേവ ഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാണ്.