തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരു, മലബാര്‍, മാവേലി എക്സ്പ്രസ്സുകളാണ് റദ്ദാക്കിയത്.
ഷൊര്‍ണ്ണൂര്‍ – പാലക്കാട് റൂട്ടില്‍ ട്രെയിന്‍ സര്‍വ്വീസ് താത്കാലികമായി പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഷൊര്‍ണ്ണൂര്‍ – കോഴിക്കോട് റൂട്ട് പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും.
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
12602 മംഗലാപുരം – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
12686 മംഗലാപുരം – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
56324 മംഗലാപുരം – കോയമ്പത്തൂര്‍
16528 കണ്ണൂര്‍ – യശ്വന്ത്പൂര്‍
56604 ഷൊര്‍ണ്ണൂര്‍ – കോയമ്പത്തൂര്‍
56323 കോയമ്പത്തൂര്‍ – മംഗലാപുരം
16858 മംഗലാപുരം സെന്‍ട്രല്‍ – പുതുച്ചേരി
22610 കോയമ്പത്തൂര്‍ – മംഗലാപുരം സെന്‍ട്രല്‍
22609 മംഗലാപുരം സെന്‍ട്രല്‍ – കോയമ്പത്തൂര്‍
22607 എറണാകുളം ജംഗ്ഷന് – ബനസ് വാടി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കി ട്രെയിനുകള്‍
കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
നാഗര്‍കോവില്‍ – ഗാന്ധി ധാം എക്സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
അജ്മീര്‍ – എറണാകുളം മരുസാഗര്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസ് കോയമ്ബത്തൂരില്‍ യാത്ര അവസാനിപ്പിക്കും
തിരുവനന്തപുരം – സില്ചാര് എക്സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ച് വിട്ടു.