കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഡ്രൈവര്‍ തൊഴിലാളിയായിരുന്ന കന്യാകുമാരി, മാര്‍ത്താണ്ഢം സ്വദേശി ദേവദാസിന് ചികിത്സാ സഹായമായി യാത്രാ കുവൈത്ത് 4 ലക്ഷം രൂപ നല്കി. സംഘടനായുടെ അംഗമായ ജേവദാസിന്, പ്രവര്‍ത്തകരും, അഭ്യുദയകാംക്ഷികളും സമാഹരിച്ച തുകയാണ് നാട്ടിലെ തുടര്ചികിത്സക്കായ് കൈമാറിയത്. ദേവദാസ് കഴിഞ്ഞ 4 മാസക്കാലമായി ജാബിരിയ മുബാറക് ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു. 13 വര്‍ഷമായി കുവൈറ്റില്‍ ഡ്രൈവറായി തൊഴിലെടുക്കുന്ന ദേവദാസ് 6 വര്‍ഷമായി ടാക്സി ഡ്രൈവറാണ്. മാര്‍ച്ച് 10 ന് രാവിലെ ജോലിയ്ക്കിറങ്ങാന് തുടങ്ങുമ്പോള്‍ റൂമില്‍ തളര്‍ന്ന് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് മുബാറക് ആശൂപത്രിയില്‍ എത്തിച്ചു. ഒരു മാസക്കാലം ഐസിയുവിലും തുടര്‍ന്ന് വാര്ഡിലുമാ
യി കഴിഞ്ഞിരുന്ന ദേവദാസിന്റെ ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നുപോയ അവസ്ഥയിലാണ് ഇപ്പോള്‍. ഇന്ത്യന്‍ എംബസിയുടെയും, സംഘടനയുടെയും, സഹപ്രവര്‍ത്തകരുടെയും, സഹായത്തോടെ അദ്ദേഹത്തെ നാട്ടില്‍ എത്തിച്ച് തുടര്‍ചികിത്സ നല്‍കുകയാണ് യാത്രാ കുവൈത്ത്. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന ഈ കുടുംബം കാലങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവദാസ്.