കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷന് കുവൈറ്റിന്റെ പ്രളയ ഭുരിതാശ്വാസ സഹായം കൈമാറി. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നുറു കിലോ അരിയും നൂറുകിലേ പയറും ഇടുക്കി അസോസിയേഷന് ഫാഹേല് ഏരിയാ കണ്‍വീനര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ഓഫീസിലെത്തി നല്കി. ഇടുക്കി അസോസിയേഷന് കുവൈറ്റ് രക്ഷാധികാരി കൂടിയായ എംപി ഡീന്‍ കുര്യാക്കോസ് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഒന്നാഘട്ട പ്രളയദുരിതാശ്വാസ സഹായം നല്‍കിയതെന്ന് അസോസിയേഷന് പ്രസിഡന്റ് തോമസ്സ് വേഴാബ ശേരിയും, ജനറല്‍ സെക്രട്ടറി ജോബിന്‍സ്, ഭ്രഷറര് സിജു എന്നിവര്‍ അറിയിച്ചു. സംഘടനയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായുള ഡ്യൂഡ്രോപ്സിലേക്ക് സഹായങ്ങള്‍ നല്കുവാന് ആഗ്രഹിക്കുന്നവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.