കുവൈറ്റ് സിറ്റി : ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ, വര്‍ഗ്ഗീയതക്കെതിരെ-എന്ന ആശയമുയര്‍ത്തി ഐ എ സി സി ഹാളില്‍ നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് മുഖ്യപ്രഭാഷണം നടത്തി. ആനുകാലിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയ ,ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സംഘടനാംഗങ്ങള്‍ തീരുമാനമെടുത്തു. ഒഎന്‍സിപി ജനറല്‍ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൂരജ് പോണത്ത് നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, ജോഫി ജോണ്‍ എന്നിവര്‍ക്കൊപ്പം ബിന്‍ ശ്രീനിവാസന്, മാക്സ് വെല്‍ ഡിക്രൂസ്, രവി മനയത്ത്, മാത്യു വാലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.