കുവൈറ്റ് സിറ്റി : സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ഐക്യദാര്‍ഢ്യം കാണിച്ച് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് റുമൈത്തിയ്യ പാര്‍ക്കില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ഈദ് മര്‍ഹ പരിപാടി നിര്‍ത്തിവെച്ചതായി ഐ.ഐ.സി പത്രക്കുറിപ്പില്‍ അറിയിച്ചു. ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ സഹായിക്കാനായി ഐ.ഐ.സിയുടെ കീഴില്‍ കുവൈത്തിലെ വിവിധ പള്ളികളില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്കാര ശേഷം പ്രതേക്യ സഹായ ശേഖരണം നടത്തി. വരും ദിവസങ്ങളിലും ആളുകളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതാണ്. വൈകാതെ അര്‍ഹരായവരിലേക്ക് സഹായ ഫണ്ട് കൈമാറുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പില്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 97562375, 99463835 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.