കുവൈറ്റ് സിറ്റി : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷത്തെ സംഘടനയുടെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. മംഗഫില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ്കമ്മിറ്റി യോഗത്തില്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കേരളത്തില്‍ ഉരുള്‍ പൊട്ടലില്‍ മരണ മടഞ്ഞവര്ക്കും യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ആഘോഷപരിപാടിയിലേക്ക് മാറ്റിവച്ച മുഴുവന്‍ തുകയും ജില്ലയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുവാനും കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.