വലിയപെരുന്നാൾ ആഘോഷിക്കാൻ ദുബായിലെത്തിയ എത്തിയ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്പ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടെ എത്തിയ സഞ്ചാരികളെ ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, ഉപമേധാവി ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉനത ഉദ്യോഗസ്ഥരാണ് സ്വീകരിച്ചത്. ഈദ് ആശംസകൾ നേർന്നും, ചോക്ലേറ്റുകളും മറ്റു സമ്മാനങ്ങളും നൽകിയാണ് എമിഗ്രേഷൻ അധിക്യതർ യാത്രക്കാരെ ദുബായിലേക്ക് വരവേറ്റത്.യാത്രക്കാർക്ക് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അഭിനന്ദിച്ചു ആഘോഷങ്ങളുടെ നാടായ ദുബൈയിലേക്ക് ഈദ് ആഘോഷിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടനവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.ഇവർക്ക് വിപുലമായ യാത്ര സൗകര്യങ്ങളാണ് അധിക്യതർ ഒരുക്കിയിരുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന സ്മാർട്ട് ഗേറ്റുകളുടെ സാന്നിധ്യം നടപടികൾ കൂടുതൽ വേഗത്തിലാക്കി. എവിടെയും ഒരു കാല താമസത്തിന് ഇടവരുത്താതെ ഏറ്റവും സന്തോഷകരമായ സേവനങ്ങളാണ് ദുബൈ എമിഗ്രേഷൻ വകുപ്പ് ഈദ് നാളിൽ യാത്രക്കാർക്ക് നൽകിയത്.