യുഎഇയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്.മലയാളികളടക്കം നൂറുകണക്കിന് വിശ്വാസികളാണ് വിവിധ പള്ളികളിലെ നമസ്കാരത്തിൽ പങ്കെടുത്തത്.അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്കിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ അബുദാബി കിരീടാവകാശിയും.യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനടക്കമുള്ള രാജകുടുബാഗങ്ങളും ഭരണകർത്താക്കളും പങ്കെടുത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം,ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ദുബായിലെ സബീൽ മോസ്കിലാണ് പ്രാർത്ഥനകളിൽ പങ്ക് ചേർന്നത് .ഷാർജയിലെ അൽ ബാദീ മുസല്ലയിലാണ്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈദ് നമസ്കാരം നടത്തിയത്.ഉമ്മൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് അൽ മുഅല്ല ഉമ്മൽ ഖുവൈനിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്കിലും സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ആൽ ഖാസിമി ഖുസാമിലെ ഗ്രാൻഡ് ഈദ് മുസ്സലയിലും പ്രാർത്ഥന നടത്തി.ഫുജൈറയിലെ ഷെയ്ഖ് സായിദ് പള്ളിയിലെ ഈദ് നമസ്കാരത്തിലാണ് ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് അൽ ഷർക്കി പങ്കെടുത്തത്.അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് അൽ നുഐമി അജ്മാനിലെ റാഷിദ് ബിൻ ഹുമൈദ് അൽ നുവൈമി മസ്ജിദിൽ പ്രാർത്ഥന നടത്തി.പ്രാർഥനയ്ക്കുശേഷം ഭരണാധികാരികൾ പെരുന്നാൾ ആശംസകൾ കൈമാറി.