ന്യൂഡൽഹി : കശ്മീരിലും,ലഡാക്കിലും വമ്പൻ നിക്ഷേപങ്ങൾ നടത്താനൊരുങ്ങി റിലയൻസ് . ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണ ഘടന വകുപ്പ് റദ്ദാക്കിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയിൽ കശ്മീരിൽ വ്യവസായങ്ങൾ ആരംഭിക്കാൻ നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു .
മുംബൈയിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് കശ്മീരിലും ,ലഡാക്കിലും വമ്പൻ നിക്ഷേപങ്ങൾ നടത്തുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചത് . അവിടെയുള്ള ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് .
ഇതനുസരിച്ച് പുതിയ പ്രഖ്യാപനങ്ങൾ നടത്തും . ഇതിനായി പുതിയ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു .കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയത് ഏറെ വികസനങ്ങൾക്ക് കാരണമാകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞിരുന്നു . .കശ്മീരിന്റെ വികസനത്തിനാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു .