കാബൂള്‍: താലിബാന് ഭീകരര്‍ക്കെതിരായ യുദ്ധം അമേരിക്കന്‍ സേന അവസാനിപ്പിച്ചു മടങ്ങുന്നു. രണ്ടു ദശകങ്ങളായി തുടര്‍ന്നു വരുന്ന അമേരിക്കയുടെ ഭീകരവിരുദ്ധയുദ്ധം അവസാനിപ്പിക്കാനുള്ള ഒരുക്കം ഉഭയകക്ഷി ചര്‍ച്ച വഴി രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നു. മുന്‍പ് ആദ്യഘട്ടമെന്ന നിലയില്‍ പ്രധാന നഗരങ്ങളിലെ സൈനികരുടെ എണ്ണം കുറച്ചിരുന്നു.
തിങ്കളാഴചയോടെ സമയപരിധി വാക്കാല്‍ പറഞ്ഞിരുന്ന അമേരിക്ക ഇനി അഫ്ഘാന്‍ ഭരണകൂടവുമായി രണ്ടാം ഘട്ടചര്ച്ചയ്ക്ക് ശേഷം അടുത്ത നടപടി സ്വീകരിക്കും.കഴിഞ്ഞ വര്‍ഷമാണ് ഖത്തറില്‍ വച്ച് പിന്മാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചത്. അഫ്ഘാനിസ്ഥാനെ താവളമാക്കി താലിബാന് ഭീകരര്‍ ഇനി വിദേശരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പിന്മേലാണ് പിന്മാറ്റതീരുമാനം അമേരിക്ക എടുത്തത്.എന്നാല്‍ രണ്ടുകാര്യങ്ങളില്‍ അമേരിക്ക നയം വ്യക്തമാക്കിയിട്ടുണ്ട്.ഒന്ന് അമേരിക്ക പിന്തുണയ്ക്കുന്ന അഫ്ഘാന്‍ ഭരണകൂടവുമായി അധികാരം പങ്കുവയ്ക്കലും രണ്ടാമത്തേത് വെടിനിര്‍ത്തലുമാണ്.
എട്ടു തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടന്നതാടാണ് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞത്.ആദ്യഘട്ടങ്ങളിലെ ചര്‍ച്ചകളെല്ലാം സാങ്കേതിക കാര്യങ്ങളെപ്പറ്റിയായിരുന്നു. എന്നാല്‍ സമാധാനത്തിലേയ്ക്ക് നയിക്കുന്ന ഒന്നും നടന്നില്ലെന്ന നിരാശയും പ്രകടിപ്പിച്ചു.അഫ്ഘാന്‍ ഭരണകൂടവുമായി നിലനില്‍ക്കുന്ന വിവിധ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ വച്ച നിര്‍ദ്ദേശങ്ങളില്‍ തീരുമാനം വന്നില്ലെന്നും വക്താവ് അറിയിച്ചു. എന്നാല്‍ സൈനികരെ മാറ്റുന്ന മാര്‍ഗ്ഗരേഖകള്‍ അമേരിക്കയുമായി ചര്‍ച്ചചെയ്ത് തീരുമാനിച്ചെന്നും മുജാഹിദ് പറഞ്ഞു.