World

മ്യാന്‍മറില്‍ ഉരുള്‍പൊട്ടല്‍: മരണം 59

മാവ്‌ലാമൈന്‍: മ്യാന്‍മറിലെ ശക്തമായ മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 59 ആയി.മ്യാന്‍മറിന്റെ തെക്ക്കിഴക്കന്‍ മേഖലയിലെ മലയോര ജനവാസകേന്ദ്രങ്ങളിലാണ് ദുരന്തമുണ്ടായത്. പ്രദേശത്തുനിന്ന് പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ സീസണില്‍ ശക്തമായ മഴലഭിക്കുന്ന മേഖലകളില്‍ ആദ്യമായാണ് ഇത്തരം മലയിടിച്ചിലുകളുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത്. രാജ്യത്തുമൊത്തമായി എണ്‍പതിനായിരം പേരെയാണ് വിവിധ സുരക്ഷിതമേഖലകളിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

യേ ഇന്‍ മൂണ്‍ പട്ടണത്തിലേയ്ക്ക് ഒഴുകി വന്ന മണ്ണും ചെളിയും കലര്‍ന്ന മലവെള്ളത്തെ മറികടന്ന് പോകാനാകാതെ നിരവധിപേര്‍ ഒലിച്ചുപോയപ്പോള്‍ മറ്റ്പലരും കെട്ടിടങ്ങളുടെ മുകളില്‍ കയറിയാണ് ജീവന്‍ രക്ഷിച്ചത്. തുടര്‍ന്ന് രക്ഷാബോട്ടുകള്‍ എത്തിയാണ് അവരെ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.മ്യോന്‍ സീ പ്യാര്‍ കോനേ ഗ്രാമത്തിലെ 27 വീടുകള്‍ ഒറ്റയടിക്ക് ഒലിച്ചുപോയി.

മലനിരകളാല്‍ സമൃദ്ധമായ രാജ്യത്ത് ദുരന്തങ്ങള്‍ വലിയ ആഘാതമാണ് ജനകീയ സാമ്പത്തിക മേഖലകളില്‍ ഏല്പിച്ചിരിക്കുന്നത്.2015 ല്‍ തന്നെ ലോകപരിസ്ഥിതി ശാസ്ത്രജ്ഞര്‍ മ്യാന്‍മാറിന് ദുരന്തമുന്നറിയിപ്പ് നല്‍കിയിരുന്നു. ആ വര്‍ഷത്തെ മഴക്കാലകെടുതിയില്‍ 100ലേറെപേരാണ് കൊല്ലപ്പെട്ടത്.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close