വാഷിംഗ്ടണ്‍: ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് മൂന്ന് പേര് മരിച്ചു. ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികളും മകളുമാണ് മരിച്ചത്.
ഡോക്ടര്‍ ജസ്വീര് ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന, മകള്‍ കിരണ്‍ ഖുറാന എന്നിവരാണ് മരണപ്പെട്ടത്.
നോര്‍ത്ത് ഈസ്റ്റ് ഫിഡാഡെല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പാണ് തകര്‍ന്നു വീണത്. പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്ന ഖുറാനയാണ് വിമാനം പറത്തിയിരുന്നത്.
ഡല്‍ഹി എയിംസില്‍ ഗവേഷകരായിരുന്ന ജസ്വീര് ഖുറാന-ദിവ്യ ദമ്പതികള്‍ 20 വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുകയായിരുന്നു. ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരണ്‍ ഹാരിടണ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ്.