World

വാര്‍ത്തകള്‍ എഴുതാന്‍ ഇനി റോബട്ടുകള്‍; ചൈന സയന്‍സ് ഡെയ്‌ലി പത്രത്തില്‍ ശാസ്ത്രവാര്‍ത്തകള്‍ ഷിയോക്ക എഴുതും

ചൈന: ചൈനീസ് പത്രമായ ചൈന സയന്‍സ് ഡെയ്‌ലിയില്‍ വാര്‍ത്തകള്‍ എഴുതാന്‍ ഇനി ഷിയോക്കയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്ര ജേണലുകളും ഗവേഷണ പ്രബന്ധങ്ങളും വിശകലനം ചെയ്ത് അതിലെ നിര്‍ണായക വിവരങ്ങളും കണ്ടെത്തലുകളും ചൈനീസ് ഭാഷയിലേക്കു മാറ്റിയെഴുതുന്നതാണ് ഷിയോക്കയുടെ ജോലി.

പെക്കിങ് സര്‍വകലാശാല ഗവേഷകരുടെ സഹായത്തോടെ ആറു മാസം മുന്‍പു വികസിപ്പിച്ചെടുത്ത റോബട്ടാണ് പത്രത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ വാര്‍ത്തകള്‍ എഴുതാന്‍ സാധാരണ റോബട്ടുകളെ ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളിലെ സാങ്കേതിക വാക്കുകള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളെ ലളിതമായ ഇംഗ്ലീഷിലേക്ക് മാറ്റി എഴുതാനാണ് പല മാധ്യമങ്ങളും റോബട്ടുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും സഹായം തേടുന്നത്.

എന്നാല്‍ കാലാവസ്ഥ വാര്‍ത്തകള്‍ മാത്രം എഴുതുന്നതില്‍ നിന്നും റോബട്ടുകള്‍ക്ക് സ്ഥാനകയറ്റം നല്‍കിയിരിക്കുകയാണ് ചൈന സയന്‍സ് ഡെയ്‌ലി. ഇത്തവണ ശാസ്ത്ര വാര്‍ത്തകള്‍ എഴുതാനാണ് നിയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണമായ ഇംഗ്ലീഷിലുള്ള വിവരങ്ങളെ ലളിതമായ ചൈനീസിലേക്കു മാറ്റാനുളള ഉത്തരവാദിത്വമാണ് ഷിയോക്കയ്ക്ക് നല്‍കിയിരിക്കുന്നത്. വാര്‍ത്തകള്‍ എഡിറ്റര്‍മാര്‍ വിലയിരുത്തിയ ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.

84 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close