World

ജമ്മുകശ്മീര്‍ പുന: സംഘടനയില്‍ ഒരു നിയന്ത്രണരേഖാ ചട്ടവും ലംഘിച്ചിട്ടില്ല:ഭാരത സ്ഥാനപതി

ട്രംപിന്റെ മധ്യസ്ഥ ക്ഷണം മന:പൂര്‍വ്വം നിരസിച്ചത്

വാഷിംഗ്ടണ്‍: ജമ്മുകശ്മീര്‍ പുന:സംഘടനയിലൂടെ ഭാരതം യാതൊരുവിധ നിയന്ത്രണരേഖാചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്ന് അമേരിക്കയിലെ ഭാരത സ്ഥാനപതി ഹര്‍ഷ വര്‍ധന്‍ ഷ്രിന്‍ഗ്ല പറഞ്ഞു. 370-ാം വകുപ്പ് നീക്കംചെയ്തത് ഭാരതത്തിന്റെ ആഭ്യന്തരവും ഭരണഘടനാപരവുമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഭാരതത്തിന്റെ നയം വ്യക്തമാക്കിയത്.പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ള വലിയ തെറ്റിധാരണ ജനകമായ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഇരുസഭകളും ചേര്‍ന്നാണ് ജമ്മുകശ്മീര്‍, ലഡ്ഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ തീരുമാനിച്ചത്. ഇത് ഭരണവ്യവസ്ഥകള്‍ ചിട്ടയോടെ നടക്കാനാണ്.മറ്റൊന്ന് ആന്തരിക സുരക്ഷ ശക്തിപ്പെടുത്താനുമാണ് ഹര്‍ഷ വര്‍ധന്‍ സൂചിപ്പിച്ചു.കഴിഞ്ഞ 70 വര്‍ഷമായി സംഭവിച്ച ഭരണപരമായ മുരടിപ്പിന് കാരണം കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയാണെന്നും നിലവിലെ തീരുമാനം താല്‍ക്കാലികവും ഭരണപരമായ സുതാര്യതയും തുല്ല്യനീതിയും ഉറപ്പാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലുള്ള നിയന്ത്രണങ്ങളെല്ലാംതന്നെ വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനും സാധ്യതയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും വേണ്ടിയാണെന്നും ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

ട്രംപിന്റെ ക്ഷണം മന:പൂര്‍വ്വം നിരസിച്ചതാണെന്നും കശ്മീര്‍ വിഷയം ഭാരതവും പാക്കിസ്ഥാനും ചേര്‍ന്ന് തീരുമാനിക്കേണ്താണെന്നതില്‍ യാതൊരു സംശയമില്ലെന്നും ഹര്‍ഷ വര്‍ധന്‍ ഷ്രിന്‍ഗ്ല കൂട്ടിച്ചേര്‍ത്തു.

372 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close