World

കശ്മീര്‍ പരാമര്‍ശം; അമേരിക്കന്‍ ഡെമോക്രാറ്റിക് നേതാവ് ടോം സുവോസി പരസ്യമായി ക്ഷമാപണം നടത്തി

അമേരിക്ക: ജമ്മു കശ്മീരിനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടോം സുവോസി പരസ്യമായി ക്ഷമാപണം നടത്തി. പരാമര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷമാപണം.

ആഗസ്റ്റ് 9ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ വിഷയത്തില്‍ കശ്മീരിനെതിരെ മോശ പരാമര്‍ശം നടത്തിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് സാധ്യതയുള്ള ഒരു ഫ്ളാഷ് പോയിന്റാണ് കശ്മീര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ കശ്മീരിലെ നടപടികള്‍ മുമ്പത്തേക്കാളും ഉയര്‍ന്ന പിരിമുറക്കം സൃഷ്ടിക്കുമെന്നും നടപടികളില്‍ ആശങ്കയുണ്ടെന്നും ടോം സുവോസി കത്തില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശമാകുന്നതോടെ കശ്മീരികളുടെ അവകാശങ്ങള്‍ ഇല്ലാതാകുമെന്നും പുതിയ നിയന്ത്രണങ്ങള്‍ തീവ്രവാദത്തെ വര്‍ദ്ധിപ്പിക്കുമെന്നും സുവോസി കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കശ്മീര്‍ വിഷയത്തെ പറ്റി ഇന്ത്യന്‍-അമേരിക്കന്‍ സമൂഹമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇങ്ങനൊരു പരാമര്‍ശം നടത്തില്ലായിരുന്നുവെന്ന് തിങ്കളാഴ്ച നടത്തിയ പരസ്യ ക്ഷമാപണത്തില്‍ സുവോസി പറഞ്ഞു. കശ്മീരിനെ പറ്റിയുള്ള തന്റെ ആശങ്കകള്‍ തെറ്റായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ എടുത്ത നിലപാടുകള്‍ തെറ്റാണെന്നുള്ള തന്റെ ചിന്താഗതി മാറിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പൊതുജീവിതത്തിലുടനീളം താന്‍ ഇന്ത്യയുടെ തീവ്ര പിന്തുണക്കാരനായിരിക്കുമെന്നും തീവ്രവാദത്തിനെതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും ടോം സുവോസി പറഞ്ഞു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ- യു എസ് ബന്ധം ദൃഢമാകുമെന്നും ഇന്ത്യ- യു എസ് ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സുവോസി ക്ഷമാപണം നടത്തിക്കൊണ്ട് പറഞ്ഞു.

343 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close