അസമിലെ ദേശീയ പൗരത്വ പട്ടിക ഓഗസ്ത് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ആധാര്‍ വിവരങ്ങള്‍ക്ക് ലഭിക്കുന്ന അതേ പരിരക്ഷ തന്നെ അസം ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ലഭിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരത്വ പട്ടികയില്‍ ഉള്‍പെടുത്തിയവരെയും ഒഴിവാക്കിയവരെയും സംബന്ധിച്ച രേഖകളുടെ ഹാര്‍ഡ് കോപ്പി മാത്രമേ ജില്ലാ ഓഫീസുകളില്‍ സൂക്ഷിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
നിലവിലെ പൗരത്വ പട്ടിക മുഴുവനായി പുനഃപരിശോധിക്കില്ല. 2004 ഡിസംബര്‍ മൂന്നിന് ശേഷം ജനിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച് തര്‍ക്കം ഉണ്ടെങ്കില്‍ അവരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ . ബംഗ്ലാദേശില്‍നിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951-ലാണ് ആദ്യമായി അസമില്‍ പൗരത്വ റജിസ്റ്റര്‍ തയാറാക്കിയത്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..