ഇസ്ലാമബാദ്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പാക്സൈന്യത്തെ വിന്യസിപ്പിക്കാനായി അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് പാകിസ്ഥാന്. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിക്കാനാണെന്ന് യുഎസിലെ പാക് അംബാസിഡര്‍ അസാദ് മജീദ് ഖാന് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അസാദ് മജീദ് ഖാന് അറിയിച്ചു. രണ്ട് വലിയ ആണവശക്തികള്‍ തമ്മിലുളള ബന്ധം വഷളായാല്‍ സംഭവിക്കുന്നത് എന്താണെന്ന് ഊഹിക്കാമല്ലോയെന്നും ഖാന് പറഞ്ഞു.
എന്നാല്‍ പാകിസ്ഥാന് നീക്കം അഫ്ഗാനിസ്ഥാനില്‍ സമാധാനസ്ഥാപനത്തിലുള്ള അമേരിക്കന്‍ നീക്കത്തെ ബാധിക്കും. താലിബാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് അയ്യായിരത്തിലേറെ സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് സൈന്യം കൂടി പിന്മാറുന്നതോടെ മേഖലയില്‍ താലിബാന്റെ ശക്തി വര്‍ധിപ്പിക്കും. ഇതുവഴി കശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ സമ്മര്‍ദത്തിലാക്കാന്‍ പാകിസ്ഥാന് കഴിയും.
അതേസമയം കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള പാക് നീക്കം പൊളിഞ്ഞിരുന്നു. അഭിപ്രായഭിന്നതകള്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അറിയിച്ചിരുന്നു.