കൊച്ചി: ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം കേരള സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തൂടരുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാലുമാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്.
അതേസമയം, ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നാളെ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പശ്ചിമ ബംഗാള്‍ ഒഡീഷ തീരത്തേയ്ക്ക് അടുത്തിട്ടുണ്ട്. ഇത് 48 മണിക്കൂര്‍ കൊണ്ട് ശക്തി പ്രാപിക്കാന്‍ ഇടയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.