കൊല്‍ക്കത്ത : ‘ ഹിന്ദു പാകിസ്ഥാന് ‘ വിവാദ പരാമര്‍ശത്തില്‍ ശശി തരൂരിന് കൊല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറന്റ്. മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ സുമീത് ചൗധരിയുടെ പരാതിയിന്മേലാണ് കോടതിയുടെ നടപടി.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാന് ആക്കുമെന്നായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം. ബിജെപി രാജ്യത്തിന് പുതിയ ഭരണഘടന രചിക്കുമെന്നും ഇന്ത്യയെ ഒരു ഹിന്ദു പാകിസ്ഥാനാക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.
തരൂരിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, തരൂര്‍ മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് അഭിഭാഷകനായ സുമീത് ചൗധരി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ആഗസ്റ്റ് 14 ന് തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.