ഹരിയാന: ജമ്മുകശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് ഹരിയാന സാമൂഹ്യ നീതി വകുപ്പ് മന്ത്രി. കഴിഞ്ഞ 71 വര്‍ഷത്തില്‍ ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്തത് ബിജപിക്ക് ചെയ്യാന്‍ സാധിച്ചുവെന്നു ഹരിയാന മന്ത്രി രട്ടന് ലാല്‍ കത്താരിയ പറഞ്ഞു. പഞ്ചകുലയിലെ ബിജെപി ഓഫീസില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്കാലത്തെയും ധീരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും രാജ്യത്തെ പൗരന്മാരുടെ ആവശ്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് .അതിലൂടെ തങ്ങളുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിച്ച് രാഷ്ട്രത്തെ ഒന്നാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 80 സീറ്റും ബിജെപി സ്വന്തമാക്കുമെന്നും കത്താരിയ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിലപാട് പാര്‍ട്ടിക്ക് അനുകൂലമാകുമെന്നും വ്യാപക പിന്തുണ ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 18 മുതല്‍ കല്‍ക്കയില്‍ നിന്നും ആരംഭിക്കുന്ന ‘ജന്‍ ആശിര്‍വാദ് യാത്ര’ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉദ്ഘാടനം ചെയ്യും. 22 ജില്ലകളിലായി സംസ്ഥാനത്തെ 90 നിയമസഭാമണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.