India

ദുരിതാശ്വാസ നിധിയിലേക്ക് മഹാരാഷ്ട്രയിലെ മന്ത്രിമാർ ഒരു മാസത്തെ ശമ്പളം നൽകും

മുംബൈ : പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവേന്ദ്ര ഫട്നാവിസും, സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി  മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പ്രളയ ധന സഹായമായി സംസ്ഥാന സര്‍ക്കാര്‍  6,813 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനെ പുറമേയാണ് ശമ്പളം നല്‍കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചത്.6,813 കോടി രൂപയില്‍ 4708 കോടി രൂപ ഖോല്‍പ്പൂര്‍, സംഗിളി, സത്ര എന്നീ പ്രദേശങ്ങള്‍ക്കും, 2105 രൂപ കൊങ്കണ്‍, നാസിക് തുടങ്ങിയ പ്രദേശങ്ങള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്.

അതേ സമയം കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലുമായി പൂനൈ ഡിവിഷനില്‍ മാത്രം മരണം 43 കവിഞ്ഞു. മൂന്ന് പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 584 ഗ്രാമങ്ങളില്‍ നിന്നും 4,74,226 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പൂനെ, സംഗിളി, ഖോല്‍പ്പൂര്‍, സത്ര, സോല്‍പ്പൂര്‍ എന്നിവിടങ്ങളിലായി 596 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

6K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close