തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ വ്യാപക നാശനഷ്ടമാണ് കേരളത്തില്‍ ഇതുവരെ റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഴ കുറഞ്ഞ് വെള്ളക്കെട്ട് ഒഴിയുമ്പോള്‍ വീടുകളിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നഷ്ട കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. ഈ സാഹചര്യത്തില്‍ കെഎസ്ഇബി അധികൃതരുടെ ഫെയ്സ്ബുക് പോസ്റ്റ് വലിയ ആശ്വാസമാണ് നല്‍കുന്നത്. പ്രളയത്തില്‍ വീടുകളിലെ വയറിംഗുകള്‍ നശിച്ചവര്‍ക്ക് സൗജന്യ കണക്ഷന് നല്‍കാമെന്നാണ് കെഎസ്ഇബി അവരുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ തികച്ചും സൗജന്യമായി നല്‍കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും കണക്ഷനുകള്‍ എത്രയും വേഗത്തില്‍ പുനസ്ഥാപിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ അദ്ദേഹം നല്കി..
റിലീഫ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ വീടുകളിലെ വൈദ്യുതി ബില്ല് പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള സമയ പരിധി 2020 ജനുവരി മാസം വരെ ദീര്‍ഘിപ്പിച്ചു നല്കാന് തീരുമാനമായിട്ടുണ്ട്. അതോടൊപ്പം എല്ലാ റിലീഫ് കേന്ദ്രങ്ങളിലും വൈദ്യുതി സംബന്ധിച്ച കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ലെയ്മാന് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിരവധി വീടുകളാണ് വെള്ളപ്പൊക്കത്തില്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നത്.വടക്കന്‍ കേരളത്തിലെ ഉരുള്‍പൊട്ടലില്‍ ഒട്ടനവധി വീടുകളാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.മഴയ്ക്ക് ശമനമുണ്ടെങ്കിലും ഇപ്പോഴും നിരവധിയാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വെള്ളം കയറി നശിച്ച വീടുകളില്‍ തിരികെ എത്തുന്നവര്‍ക്ക് കെഎസ്ഇബി നല്കുന്ന ഈ സേവനം വലിയ സഹായമാകും.