ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക്. ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേയ്ക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.
ഭൂമിയെ ചുറ്റുന്ന അവസ്ഥ വിട്ട് പേടകം ചന്ദ്രനിലേയ്ക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ് ആര്‍ഒ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 2.21 നാണ് 1203 സെക്കന്റ് നേരം എഞ്ചിന് പ്രവര്‍ത്തിച്ച് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും മാറ്റിയത്.
ഈ മാസം 20 ന് പേടകം ചന്ദ്രന്റെ ഭ്രമണ പദത്തില്‍ പ്രവേശിക്കുമെന്നും അടുത്തമാസം 7 ന് ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര് ഒ അറിയിച്ചിട്ടുണ്ട്.