ന്യൂഡല്‍ഹി: 73 -ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. രാജ്യ തലസ്ഥാനങ്ങളിലും, സംസ്ഥാന തലസ്ഥാനങ്ങളിലും, തന്ത്ര പ്രധാന മേഖലകളിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
ഇതിനോടനുബന്ധിച്ച് കശ്മീര്‍, ഡല്‍ഹി, ലക്നൗ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ സേനയും പോലീസും പരിശോധനകള്‍ നടത്തി.
കശ്മീര്‍ പുനസംഘടന ഉള്‍പ്പെടെയുള്ള സമീപകാല വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത കര്‍ശനമാക്കിയിരിക്കുന്നത്.