ഗുജറാത്ത്: ഇന്ത്യന്‍ പതാകയുടെയും രാഖിയുടെയും ആകൃതിയില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. സൂറത്തിലെ 670 വിദ്യാര്‍ഥികളാണ് മനുഷ്യചങ്ങല തീര്‍ത്തത്. പതാകയില്‍ നിന്നും രാഖി ബന്ധിപ്പിച്ച രീതിലാണ് ചങ്ങല ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ മൈതാനത്താണ് പതാകയും രാഖിയും ചേര്‍ന്ന മനുഷ്യ ചങ്ങല ഒരുക്കിയത്.
ഈ വര്‍ഷം സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ഒരു ദിവസമാണ്. സൂറത്തിലെ മിക്ക ജൂവലറികളിലും ത്രിവര്‍ണപതാകയുടെ നിറത്തിലും ആകൃതിയിലുമുള്ള രാഖികള്‍ വില്‍പ്പന തുടങ്ങിയിരുന്നു. ഇന്ത്യന്‍ പതാക, ഇന്ത്യന്‍ ഭൂപടം, 370 റദ്ദാക്കിയതിനെ സൂചിപ്പിക്കുന്ന രാഖി തുടങ്ങി നിരവധി ആകൃതിയിലുളള രാഖികളാണ് ഇത്തവണ ഇറക്കിയിരിക്കുന്നത്. ദേശസ്നേഹത്തോടൊപ്പം സാഹോദര്യവും ഒരുമിക്കുകയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍.
രക്ഷാബന്ധന് ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ബസുകളിലും ആഗസ്റ്റ് 14 അര്‍ദ്ധരാത്രി മുതല്‍ 15 അര്‍ദ്ധരാത്രി വരെ സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര ചെയ്യാമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബസുകളില്‍ സ്ത്രീകള്‍ക്കായി സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.