കോട്ടയം : ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് പാലാ-ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറിയതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെഴ്ത മഴയില്‍ ഇവിടങ്ങളിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു.
കിഴക്കന്‍ മേഖലകളിലും ഇന്നലെ രാത്രി ശക്തമായ മഴയാണ് പെയ്്തത് .മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. എസി റോഡിലെ ഗതാഗതം ഇന്നും തടസ്സപ്പെടും ഇവിടെ വെള്ളമിറങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയിലും മഴ കനക്കുകയാണ്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.
അതോടൊപ്പം നിലമ്പൂര്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയതായി സൂചന. പ്രദേശത്തെ ഒന്നിലധികം പുഴകളില്‍ കലക്കുവെള്ളമാണ് വരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായതായി പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍ പ്രദേശവാസികളോട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.