News

ഡോഗ് സ്ക്വാേര്‍ഡും സോണാര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ച് ദുരന്തഭൂമിയില്‍ ഇന്നും തെരച്ചില്‍ തുടരും

കോഴിക്കോട് :തുടര്‍ച്ചയായ ആറാം ദിവസവും കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരും. കവളപ്പാറയില്‍ മണ്ണിനടിയില്‍ അകപ്പെട്ട ജീവനുകള്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്ന് തുടങ്ങാനിടയുണ്ട്.

പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ പ്രത്യേകം തെരച്ചില്‍ നടത്തും. സോളാര്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം സ്വകാര്യ ഡോഗ് ഏജന്‍സിയെ സ്ഥലത്തെത്തിച്ച് തെരച്ചിലിന് ശ്രമിക്കും എന്നാണ് റിപ്പോര്‍ട്ട്.

കവളപ്പാറയില്‍ ഇതുവരെ 23 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 36 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

പുത്തുമലയില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത് ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക്.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. ദുരന്തഭൂമിയായ കവളപ്പാറയില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി തെരച്ചില്‍ നടത്തുന്നത്.പുത്തുമലയില്‍ ഉരുള്‍പൊട്ടലല്ല ശക്തമായ മണ്ണ് ഇടിച്ചിലാണ് നടന്നതെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.

87 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close