പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും.
തന്ത്രി കണ്ഠരര് മഹേഷര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിക്കും.
നടതുറക്കുന്ന 16 ന്( വെള്ളിയാഴ്ച) ദിവസം പൂജകളൊന്നും ഉണ്ടാവില്ല. ഈ മാസം 21 ന് നടയടയ്ക്കും.
ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ ഈ മാസം ഏഴിന് ആഘോഷിച്ചിരുന്നു.
കാര്‍ഷിക അഭിവൃദ്ധിയുടേയും സമ്പല്‍ സമൃദ്ധിയുടേയും പ്രതീകമായ നിറപ്പുത്തരി ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും ആണ് നേതൃത്വം നല്‍കിയിരുന്നത്.