Kerala

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടെ കണ്ടെത്തി. ഇതോടെ 24 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്.

ഇനിയും 35 പേര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. വയനാട് പുത്തുമലയിലും മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 96 ആയി ഉയര്‍ന്നു.

പുത്തുമല ദുരന്തത്തിലെ ഏഴ് മൃതദേഹങ്ങളുടെയും സ്ഥാനം വിദഗ്ധന്റെ സഹായത്തോടെ പ്രത്യേക ഭൂപടം തയ്യാറാക്കി തെരച്ചില്‍ നടത്തുകയാണ് . കോഴിക്കോട് നിന്നുള്ള വിദഗ്ധന്‍ പ്രകാശനാണ് മാപ്പ് വരച്ചത്.

കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യയും ഡോഗ് സ്‌ക്വോര്‍ഡും ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്ന് തുടങ്ങിയേക്കും.

പുത്തുമലയില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത് ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക്.

പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി തെരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍ ഉരുള്‍പൊട്ടലല്ല ശക്തമായ മണ്ണ് ഇടിച്ചിലാണ് നടന്നതെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

118 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close