കാനഡ: വേനല്‍ക്കാലമായാല്‍ എഡ്വേര്‍ഡ് കീനും സംഘവും വേട്ടയ്ക്ക് ഇറങ്ങും. കാടും മലയും കടന്നുള്ള വേട്ടയല്ല ഇവര്‍ നടത്തുന്നതെന്നു മാത്രം. നേരെ കടലിലേക്കാണ് വേട്ടയ്ക്ക് ഇറങ്ങുന്നത്. കടലില്‍ ഒഴുകി നടക്കുന്ന മഞ്ഞുപാളികളെ വെടിവെച്ചിട്ട് വലയിലാക്കുകയാണ് സംഘം ചെയ്യുന്നത്.
കടലില്‍ വലിയ മഞ്ഞുമലകള്‍ ഒഴികി നടക്കുന്നത് പതിവാണ്. എന്നാല്‍ വെള്ളാരംക്കുന്ന് പോലെയുള്ള ഇവയെ നാവികര്‍ക്കും സമുദ്രസഞ്ചാരികള്‍ക്കും ഭയമാണ്. മുക്കല്ഭാഗവും കടലിനുളളില്ലാക്കി സഞ്ചരിക്കുന്ന മഞ്ഞുമലകളില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളില്‍ നിന്നടര്‍ന്ന മഞ്ഞുകട്ടകളിലുള്ളത്. ഈ മഞ്ഞുമലകളുടെ പിറകെയാണ് കീനും സംഘവും.
മദ്യവ്യവസായികളും സൗന്ദര്യവസ്തു നിര്‍മ്മാണ കമ്പനിയും ഈ വെള്ളത്തിന് പുറകെയാണ്. വന്‍ വില നല്‍കിയാണ് കമ്പനികള്‍ വെള്ളം സ്വന്താമാകുന്നത്. 20 കൊല്ലങ്ങളായി കീന്‍ വെള്ളക്കച്ചവടം ആരംഭിച്ചിട്ടു. വെടിവെച്ചാണ് മഞ്ഞുമലകളില്‍ നിന്ന് മഞ്ഞുകട്ടകള്‍ അടര്‍ത്തിയെടുക്കുന്നത്. പിന്നീട് ഇവയെ കോടാലി ഉപയോഗിച്ചു കഷണങ്ങളാക്കിയും കൊളുത്തുകളുപയോഗിച്ചും വലവീശി ബോട്ടിനടുത്തേക്ക് നീക്കിയെത്തിക്കും. കരയിലെത്തിച്ച ശേഷം കുപ്പികളിലാക്കി പ്രാദേശിക കമ്പനികള്‍ക്ക് വില്‍ക്കും. ഈ വെള്ളമാണ് മദ്യനിര്‍മ്മാണത്തിനും സൗന്ദര്യവര്ധകവസ്കുക്കളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നത്.
ഒരു കട്ടയില്‍ നിന്നും 1000 ലിറ്ററോളം വെള്ളം ലഭിക്കും. മെയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ എട്ട് ലക്ഷം ലിറ്റര്‍ വരെ ശുദ്ധജലം വില്‍ക്കും. ചില്ലുകുപ്പിയിലാണ് ഐസ്ബര്‍ഗ് വാട്ടര്‍ വില്‍ക്കുന്നത്.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ശുദ്ധമായ ജലം മാത്രമാണ് എടുക്കുന്നതെന്നും പ്രകൃതിയ്ക്ക് ദോഷമായി ഒന്നും ചെയ്യുന്നില്ലെന്നും കീന്‍ പറയുന്നു. അടുത്ത വേനല്‍ക്കാലം കാത്തിരിക്കുകയാണ് കീനും സംഘവും.