ഹരിയാന : ഫരീദാബാദില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിക്രം കപൂറാണ് (58) വസതിയില്‍ വെച്ച് തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വിക്രം കപൂര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥനായിരുന്നെന്നും മരണകാരണം എന്തെന്നു വ്യക്തമല്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തികേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുരുക്ഷേത്ര ജില്ലയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു വിക്രം കപൂര്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് ഐപിഎസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം ലഭിച്ചത്.
2020 ഒക്ടോബര്‍ 31 നായിരുന്നു ഇദ്ദേഹത്തിന്റെ വിരമിക്കല്‍ കാലാവധി.