India

ഭക്ഷ്യവിഷബാധ; 36 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച  ഉച്ചഭക്ഷണത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, തലകറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചു. 20ഓളം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. ഉച്ചഭക്ഷണത്തിന് കാദി-ചാവലാണ് നല്‍കിയത്. ഇത് കഴിച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.ഡി.ഒ ഗംഗപൂര്‍ അറിയിച്ചു.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close