UAE

പ്രളയത്തിൽ അകപ്പെട്ടവർക്ക് പുനരധിവാസ പദ്ധതികളുമായി ദുബൈ കെ.എം.സി.സി

കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ടവർക്ക്  വിവിധ പുനരധിവാസ പദ്ധതികളുമായി ദുബൈ കെ.എം.സി.സി. വെള്ളം കയറിയതിനാൽ വീട്ടിൽ നിന്നിറങ്ങേണ്ടി വന്നവർക്ക് തിരിച്ച് താമസസ്ഥലത്തെത്തുമ്പോഴുള്ള ക്ലീനിംഗ് ഉപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും അത്യാവശ്യ വസ്ത്രങ്ങളുമൊക്കെ നൽകുന്ന ബൃഹത് പദ്ധതികൾക്കാണ് ദുബൈ കെ.എം.സി.സി നാട്ടിൽ തുടക്കമിട്ടിട്ടുള്ളത്.പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം   5000 കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും ക്ലീനിംഗ് ഉപകരണങ്ങളുമടങ്ങിയ കിറ്റ്  വിവിധ ജില്ലകളിൽ വിതരണം ചെയ്യും.

സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ചേർന്ന് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലിന്‍റെ നേതൃത്വത്തിൽ ഈദ് അവധിക്ക് നാട്ടിൽ പോയ മറ്റു ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും കർമ സജ്ജമായി രംഗത്തുള്ളത്. വെള്ളമിറങ്ങുന്ന പ്രദേശങ്ങളിലും അവിടുത്തെ വീടുകളിലുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും കെ.എം.സി.സി പ്രവർത്തകർ രംഗത്തിറങ്ങും.

 

വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനും മലിനമായ കിണറുകൾ വൃത്തിയാക്കുന്നതിനും അത്യാവശ്യ മരുന്നുകൾ എത്തിച്ച് നൽകുന്നതിനും വിപുലമായ സംവിധാനങ്ങളാണ് കെ.എം.സി.സി സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സംവിധാനിച്ചിട്ടുള്ളത്.

മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടത്തുന്നത്.പ്രളയത്തിന്‍റെ വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും വേണ്ടി ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ഹെൽപ്പ് ഡസ്ക് തുറന്നിട്ടുമുണ്ട്.

യോഗത്തിൽ ആക്ടിംഗ് പ്രസിഡണ്ട് റയീസ് തലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ഭാരവാഹികളായ ഒ.മൊയ്തു, അഡ്വ.ഇബ്രാഹിം ഖലീൽ, സാദിഖ് നെടുമങ്ങാട് ജില്ലാ ഭാരവാഹികളായ കെ.പി മുഹമ്മദ്, ജമാൽ മനയത്ത്, സി.എച്ച് നൂറുദ്ധീൻ,സൈതലവി വയനാട്, മൊയ്തു മക്കിയാട്, സജീബ് തിരുവനന്തപരം, മുസ്തഫ തൃശൂർ, ജസ്സിം കല്ലമ്പലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close