തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തിയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാളെ മുതല്‍ മലപ്പുറം തൊട്ട് വടക്കോട്ടുള്ള ജില്ലകളിലായിരിക്കും ശക്തമായ മഴ ലഭിക്കുക. രണ്ട് ദിവസം കൂടെ ന്യൂനമര്‍ദ്ദം കാരണമുള്ള മഴ തുടരുമെന്നാണ് പ്രവചനം.
മണിക്കൂറില്‍ നാല്പത് മുതല്‍ അന്‍പത് കിലോമീറ്റര്‍ വരെ കാറ്റു വീശാന്‍ ഇടയുണ്ടെന്നും ഇതിനാല്‍ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.