India

ജമ്മുവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും

ശ്രീനഗര്‍: ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിച്ചു. ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച വിവരം അറിയിച്ചത്.

എന്നാല്‍ കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുനീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമായി നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 300 പബ്ലിക് ഫോണ്‍ ബൂത്തുകള്‍ ജനങ്ങള്‍ക്ക് ആശയവിനിമയത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യ സഹായത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ജമ്മു കശ്മീനുള്ള പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

303 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close