തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിസ്ഥാനത്ത് പോലീസുകാര്‍ ആയതിനാലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്. കൂടാതെ പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണം സിബിഐയ്ക്ക് വിടാന്‍ കാരണമായി.
അതേസമയം കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും, ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. ഇത് കൂടാതെയാണ് കേസ് സ്ബിഐയ്ക്ക് വിടാന്‍ യോഗം തീരുമാനിച്ചത്.
ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതര പരിക്കുകാണ്് റീ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിര്‍ണ്ണായക തെളിവുകളാണ് റീ പോസ്റ്റ് മോര്‍ട്ടത്തിലൂടെ ലഭിച്ചിട്ടുള്ളത്.
കേസ് അന്വേഷണം കോടതി സിബിഐയ്ക്ക് വിട്ടാല്‍ അത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്