പൂനെ: പൂനെ നഗരത്തിലെ നിര്‍മ്മാണ യൂണിറ്റില്‍ ഓയില്‍ ടാങ്കിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മരണം.ബീഹാര്‍ സ്വദേശിയായ രാജീന്ദ്ര പ്രസാദ്, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് സിംഗ് എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ടാങ്കിന്റെ വെല്‍ഡിങ് പണികള്‍ക്കിടയിലാണ് തീപിടുത്തമുണ്ടായത്. പൂനെയിലെ സാസേനാടി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് അപകടം .42 ടണ്‍ ശേഷിയുള്ള ഓയില്‍ ടാങ്ക് നന്നാക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്.
പൂനെ മുനിസിപ്പല്‍ കോര്പ്പറേഷന്, പൂനെ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി വളരെ ശ്രമകരമായാണ് തീയണച്ചത്.
ഓയില്‍ ടാങ്ക് ആയതിനാല്‍ തീ നിയന്ത്രണ വിധേയമാക്കുന്നത് പ്രയാസകരമായി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.