ഭാരതത്തിന്റെ 72 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എഫ് ഓ ഐ ഇവന്റസും, ബിൽവാ ഇന്ത്യൻ സ്കൂളും സംയുക്തമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് ഈ മാസം 16 ന് നടക്കും. ദുബായ് അൽഖുസൈസിലെ ബിൽവാ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ്. ഇന്ത്യൻ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാൻസറി സഞ്ജീവ് കുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്യും. എല്ലാ വർഷവും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് ദുബായിൽ നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും 0505151926, 0563873299, 0569464890 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.