Kuwait

വിശ്വബ്രഹ്‌മം കുവൈറ്റ് പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി

കുവൈറ്റ് സിറ്റി : സമാന ചിന്താഗതിക്കാരയ വിശ്വകർമ്മജർ ചേർന്ന് രൂപികരിച്ച വിശ്വബ്രഹ്മം കുവൈത്ത്  എന്ന കൂട്ടായ്മ്മയുടെ ഭരണ സമിതി നിലവില്‍ വന്നു. അബ്ബാസിയയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി മുരളിധരൻ പോരേടത്തിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ്  രഞ്ചിത്ത് പന്തളം, ജനറൽ സെക്രട്ടറിയായി  സുശാന്ത് സുകുമാരൻ, ട്രഷററായി സി.ബി.വിശാഖ് എന്നിവർ സ്ഥാനം ഏറ്റെടുത്തു.

വിനയൻ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങു ഉത്‌ഘാടനം ചെയ്തു. ശേഷം കുവൈറ്റ് പ്രവാസിയായിരുന്ന അന്തരിച്ച രവി നാരായണൻ ആചരിക്ക് അന്ത്യഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ബി രാമചന്ദ്രൻ ആചാരി ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. ചടങ്ങിൽ തിരുവന്തപുരം കല്ലറ സ്വദേശി പരേതനായ അരുൺ കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ മൂന്ന് ലക്ഷത്തോളം രൂപ സംഭാവന നൽകി.

ഉത്‌ഘാടനചടങ്ങിൽ ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും  ട്രഷറർ വിശാഖ് നന്ദിയും അറിയിച്ചു. രമണിമിശ്ര, രാജേഷ്, പ്രദീപ്, മധു, ഗിരിഷ്, രാജേഷ് പ്രശാന്തി എന്നിവർ ആശംസകൾ അറിയിച്ചു.  തുടർന്ന് വിശ്വബ്രഹ്‌മം കുടുംബത്തിലെ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. മനോജ് കുമാർ, ജി.പി . ബിജു  എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം വഹിച്ചു. കരിന്പൊളി പാട്ടു കൂട്ടം അവതരിപ്പിച്ച തിരു മൊഴി ആട്ടം വേദിയെ വർണാഭമാക്കി.

37 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close