Kuwait

പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് സാരഥി കുവൈറ്റിന്റെ കൈത്താങ്ങ്

കുവൈറ്റ് സിറ്റി : കേരളത്തിലെ പ്രളയദുരന്തത്തില്‍ അകപ്പെട്ട കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം മേഖലയിലെ ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തിര സഹായവുമായി സാരഥി കുവൈറ്റ്. സാരഥി വൈസ് പ്രസിഡണ്ട് വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളില്‍ വച്ച് നടന്ന അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. കിടക്ക, പുതപ്പുകള്‍, ബക്കറ്റ്, പായ, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ് എന്നിവയാണ് ആദ്യഘട്ടത്തില്‍ സാരഥി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അടിയന്തിരമായി വിതരണം നടത്തുക. സാരഥി ട്രഷറര്‍ ബിജു സി.വി. സ്വാഗതം ആശംസിച്ച യോഗത്തില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സജീവ് നാരായണന്‍, ട്രഷറര്‍ രജീഷ് മുല്ലക്കല്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, സാരഥീയം കണ്‍വീനര്‍ വിനീഷ് വിശ്വം, ചതയം കണ്‍വീനര്‍ സുരേഷ്ബാബു, ഗുരുകുലം ചീഫ് കോര്‍ഡിനേറ്റര്‍ മനു മോഹന്‍, സെക്രട്ടറിമാരായ ബിജു.എംപി, രമേശ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സാരഥിയുടെ വിവിധ പ്രാദേശിക സമിതികളുടെ അംഗങ്ങളും പങ്കെടുത്തു.

70 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close