Kerala

ജനങ്ങള്‍ക്ക് 73ാമത് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ജനാധിപത്യത്തിന്റെ ഉദാത്തമായ മാതൃക ഉയര്‍ത്തിപ്പിടിക്കാനും, സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കാനുമുള്ള സന്ദര്‍ഭമാണിത്. സ്വാതന്ത്ര്യത്തിന്റെയും, സാര്‍വ്വത്രിക ശാക്തീകരണത്തിന്റെയും അനുഭവവേദ്യമാക്കി നവഭാരത സൃഷ്ടിക്കായി ഏവര്‍ക്കും ഒന്നിക്കാമെന്നും ഗവര്‍ണ്ണര്‍ ആശംസിച്ചു.

അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാന തല പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 30 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയവന്‍ അഭിവാദ്യം സ്വീകരിക്കും.

മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കാന്‍ ചുമതലയുള്ള മന്ത്രിമാരുടെ വിശദാംശം ചുവടെ: കൊല്ലം- കെ. രാജു, പത്തനംതിട്ട- ജെ. മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരന്‍, കോട്ടയം- പി. തിലോത്തമന്‍, ഇടുക്കി- എം.എം. മണി, എറണാകുളം- വി.എസ്. സുനില്‍കുമാര്‍, തൃശൂര്‍- എ.സി. മൊയ്തീന്‍, പാലക്കാട്- കെ.കൃഷ്ണന്‍കുട്ടി, മലപ്പുറം- കെ.ടി ജലീല്‍, കോഴിക്കോട്- എ.കെ. ശശീന്ദ്രന്‍, വയനാട്- കെ.കെ. ശൈലജ ടീച്ചര്‍, കണ്ണൂര്‍- ഇ.പി. ജയരാജന്‍, കാസര്‍കോട്- ഇ. ചന്ദ്രശേഖരന്‍.

304 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close