India

പുറത്ത് പോയ അദ്ധ്യക്ഷന്റെ പോസ്റ്ററുകൾ ഇനി എന്തിന് ? എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുലിന്റെ ചിത്രങ്ങളും,പോസ്റ്ററുകളും നീക്കം ചെയ്തു

ന്യൂഡൽഹി : എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുലിന്റെ ചിത്രങ്ങളും,പോസ്റ്ററുകളും നീക്കം ചെയ്തു . അവലോകന സമിതിയോഗത്തിൽ ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു . എന്നാൽ അതുവരെയും എ ഐ സി സി അംഗങ്ങൾ രാഹുലിനോട് രാജി പിൻ വലിക്കാൻ ആവശ്യപ്പെട്ടിരുന്നു .

മുതിർന്ന നേതാക്കളുടെ അഭ്യർത്ഥന പോലും രാഹുൽ ചെവിക്കൊള്ളാതിരുന്നത് മുറുമുറുപ്പുകൾക്കിടയാക്കിയിട്ടുണ്ട് . തുടർന്നാണ് യോഗം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ രാഹുലിന്റെ ചിത്രങ്ങളും ,പോസ്റ്ററുകളും നീക്കം ചെയ്തത് . നെയിം പ്ലേറ്റുകളും മാറ്റിയിട്ടുണ്ട് .

ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷമാണ് രാഹുൽ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത് . പാർട്ടി പ്രവർത്തകരിലും രാഹുൽ പാർട്ടിയെ നയിക്കാൻ കെൽപ്പുള്ള നേതാവല്ലെന്ന തോന്നൽ ഉണ്ടായിരുന്നു .

തുടർന്നാണ് ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത് . അതേ സമയം സ്ഥിരാദ്ധ്യക്ഷനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ക്ഷുഭിതനായ രാഹുൽ ഗാന്ധി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു .

323 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close