ഇസ്ലാമാബാദ് : പാക് അധീന കശ്മീരും പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത് .
ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ പാക് അധീന കശ്മീരും പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുകയാണ് . അത്തരത്തിലുള്ള വ്യക്തമായ വിവരങ്ങൾ പാക് സൈന്യത്തിനു ലഭിച്ചിട്ടുണ്ട് .
അത്തരത്തിൽ ഒരു നീക്കത്തിനു ഇന്ത്യൻ സൈന്യം നീങ്ങിയാൽ ശക്തമായ തിരിച്ചടി നൽകും . കശ്മീർ വിഷയം ലോകരാജ്യങ്ങൾക്ക് മുന്നിൽ പല തവണ ഉന്നയിച്ചെങ്കിലും മുസ്ലിം രാജ്യങ്ങൾ പോലും തങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറായിട്ടില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി .
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹം അതിനു ഇന്ത്യൻ സർക്കാർ തയ്യാറാകുന്നില്ല . യാതൊരു ഒത്തു തീർപ്പിനും വഴങ്ങാത്ത വിധത്തിലാണ് ഇന്ത്യയുടെ സമീപനമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു .