വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പെന്നാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മൂന്ന് കുട്ടികളെ കാണാതായി. കമലപുറം സ്വദേശി ഹുസ്സൈനാണ് മരിച്ചത്. കമലപുരം സ്വദേശികളായ ഷാഹിദ്(10), ചന്ദ് ഭാഷ(13), ജാകിര്‍(12) എന്നിവരെയാണ് കാണാതായത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഹുസ്സൈന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് നദികളിലെയും അണക്കെട്ടുകളിലെയും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഗുണ്ടൂര്‍ ജില്ലയില്‍ പ്രളയ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 21 ഗ്രാമങ്ങളില്‍ പ്രളയം കനത്ത നാശം വിതച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.