Kerala

ഭൂമിയിൽ വിണ്ടു കീറൽ ; പരിഭ്രാന്തിയിൽ നാട്ടുകാർ

കോഴിക്കോട് ; പ്രളയത്തിനു ശേഷം മലയോരമേഖലയിൽ വൻ വിള്ളലുകൾ രൂപപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കുന്നു . കോഴിക്കോട് ജില്ലയിലെ കുമ്പളച്ചോല തിനൂർ വില്ലേജിൽപ്പെട്ട തരിപ്പ് മലയിലാണ് ഏക്കർ കണക്കിനു ഭൂമി വിണ്ടു കീറി നിൽക്കുന്നത് .

കഴിഞ്ഞദിവസം സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ബുധനാഴ്ച വില്ലേജ് ഓഫീസറും പോലീസും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അടുത്തദിവസം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തുന്നുണ്ട് . വിള്ളൽ രൂപപ്പെട്ടതിന്റെ തൊട്ടടുത്ത് താമസക്കാരില്ലെങ്കിലും താഴെ ഭാഗത്ത് കൂടി കനാൽ ഒഴുകുന്നുണ്ട് .

അതിനു വശങ്ങളിൽ വീടുകളുമുണ്ട് . കനത്ത മഴയിൽ ഉരുൾ പൊട്ടല്‍ സാധ്യത കൂടുതലുള്ളതിനാല്‍ താഴ്‌വാരത്തെ താമസക്കാരോട് തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതായി തിനൂര്‍ വില്ലേജ് ഓഫീസര്‍ എ.കെ സുരേഷ് പറഞ്ഞു .

ആദ്യം ചെറിയ രീതിയിലായിരുന്നു ഭൂമി വിണ്ടു കീറിയത് . എന്നാൽ പിന്നീട് അത് വലുതാകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു .

169 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close