തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാലു പേര്‍കൂടി വിവിധയിടങ്ങളിലായി പോലീസ് പിടിയിലായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലം വീട് അജയന്, വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ സി.വി ഷിബു, കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജസ്റ്റിന്, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ സാബു എന്നിവരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അറസ്റ്റിലായത്.
സമൂഹ്യ മാധ്യമം വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസവും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരവി പേരൂര്‍ പോയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘുവാണ് ഇന്നലെ പോലീസ് പിടിയിലായത്.
രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.