ചെന്നൈ : തന്ത്രങ്ങളുടെ വിദഗ്ധന്മാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമെന്ന് നടൻ രജനി കാന്ത് . ‘ തന്ത്രങ്ങളുടെ വിദഗ്ധന്മാരാണ് മോദിയും,അമിത് ഷായും .ഒരാൾ തയ്യാറാക്കും ,മറ്റേയാൾ നടപ്പിലാക്കും . ആദ്യം കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നു’- രജനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും മഹാഭാരതത്തിലെ കൃഷ്ണനേയും അര്‍ജുനനേയും പോലെയാണെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ ”ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മോദിയേയും അമിത് ഷായേയും കൃഷ്ണനും അര്‍ജുനനുമായി രജനികാന്ത് താരതമ്യം ചെയ്തത്.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അമിത് ഷായെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത പിന്തുണച്ചിരുന്നു .