കണ്ണൂര്‍ : സിപിഎം പ്രവര്ത്തകന് ഷിധിനെ (20) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും . തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്.
കൊളശ്ശേരി കുന്നിനേരി മീത്തല്‍ ബ്രിട്ടോ (വിപിന്‍, 32), കാവുംഭാഗം ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (കുഞ്ഞിക്കാടപ്പന്‍, 28), കൊളശ്ശേരി കളരിമുക്ക് കാര്‍ത്തികയില്‍ എം. ധീരജ് (26), കാവുംഭാഗം കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ. നിഹാല്‍ (25), ചെറിയാണ്ടി ഹൗസില്‍ മിഥുന് (മൊയ്തു, 31), പെരുമുണ്ടേരി വൈശാഖത്തില്‍ ഷബിന് (28), കാവുംഭാഗം ദേവീനിവാസില്‍ കെ. അമല്‍ കുമാര്‍ (ഡാഡു, 25), കുന്നിനേരി മീത്തല്‍ വി.കെ. സോജിത്ത് (25), എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരില്‍ ബ്രിട്ടോ, സോജിത്ത്, മൊയ്തു എന്നിവര്‍ സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജയില്‍ വാസം അനുഭവിച്ചുവരികയാണ്
2013 ഒക്ടോബര്‍ നാലിനാണ് വടക്കുമ്പാട്ട് പാറക്കെട്ടില്‍ സിന്ധു നിവാസില്‍ ഷിധിന്‍ കൊല്ലപ്പെട്ടത്. കൊളശ്ശേരിയിലും പാറക്കെട്ടിലെയും സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ വിരോധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ത്തിന് ശേഷം അയോധ്യ ഷെല്‍ട്ടറിന് സമീപത്തായി ഷിധിനെ വെട്ട് കൊണ്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഷിധിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.