UAE

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി അബുദാബിയിലെ ഇന്ത്യൻ സമൂഹം.

ഭാരതത്തിന്റെ 73മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  വിപുലമായ ആഘോഷപരിപാടികളാണ് ആഗസ്ത് 15ന്  ഇന്ത്യൻ എംബസിയുടെയും വിവിധ ഇന്ത്യൻ സംഘടനകളുടെയും നേതൃത്വത്തിൽ അബുദാബിയിൽ  നടക്കുന്നത് . ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ എട്ട് മണിക്ക് സ്ഥാനപതി നവദീപ് സിംഗ് സൂരി പതാകയുയർത്തും. സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും വിവിധ സ്കൂൾ വിദ്യാർത്ഥികളുമെല്ലാം എംബസിയിൽ നടക്കുന്ന ആഘോഷത്തിന്റെ  ഭാഗമാകും. എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനപതി ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം നൽകും.

അബുദാബിയിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങൾ അടക്കമുള്ള കലാപരിപാടികളും സാംസ്കാരിക പരിപാടികളും നടക്കും. ഇന്ത്യാ സോഷ്യൽ സെന്ററിലും മലയാളി സമാജത്തിലും രാവിലെ ഏഴ് മണിക്ക് പതാകയുയർത്തും. കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്രദിനാഘോഷ പരിപാടികള്‍  രാത്രി 8 മണിക്ക്  ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യ സമര മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള അവതരണങ്ങൾ, ലഘു നാടകം എന്നിവയെല്ലാം ഇതിൽ അരങ്ങേറും.

2 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close